ഭാവനയില്‍ കെട്ടിയുയര്‍ത്തിയ കടലാസ് സൗധമാണ് ബഡ്ജറ്റ്: ചെന്നിത്തല

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച 2017-18 ലെ ബഡ്ജറ്റ് ഒരു സാഹിത്യ സൃഷ്ടി പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഭാവനയില്‍ കെട്ടിയുയര്‍ത്തിയ ഒരു കടലാസ് സൗധമാണ് ബഡ്ജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയിലെ ബഡ്ജറ്റ് പ്രസംഗത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില്‍പ്പന നികുതി കുറച്ച്‌ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ തലയില്‍ കെട്ടിവച്ച്‌ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ബാദ്ധ്യതയില്‍ നിന്നും രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *