കായല്‍ കൈയേറ്റം: തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ്

കൊച്ചി: ലേക് പാലസ് റിസോര്‍ട്ടിലേയ്ക്ക് നിലംനികത്തി റോഡ് നിര്‍മിച്ചതിനെ തുടര്‍ന്ന് കേസെടുക്കാനുള്ള കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിനോടും വിജിലന്‍സിനോടും വിശദീകരണം തേടിയിട്ടുണ്ട്.

വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോകോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടത്. തോമസ് ചാണ്ടി, ആ കാലയളവില്‍ കളക്ടര്‍മാരായിരുന്ന സൗരഭ് ജയിന്‍, പത്മകുമാര്‍, തോമസ് ചാണ്ടിയുടെ ഭാര്യ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. . നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയത്തിന്റെ ലംഘനം, ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥ, ഗൂഢാലോചന, അഴിമതി നിരോധന നിയത്തിലെ 13 (1) സി,ഡി വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *