ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി ചന്ദ്രശേഖര്‍ കമ്പാറിനെ തിരഞ്ഞെടുത്തു. ബിജെപി പിന്തുണച്ച പ്രതിഭാ റായിക്ക് തോല്‍വി.
പുരോഗമന പക്ഷത്തിന്റെ ചന്ദ്രശേഖര്‍ കമ്ബാറിനെയാണ് പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്. 29 നെതിരെ 56 വോട്ടുകള്‍ക്കാണ് കമ്ബാറിന്റെ വിജയം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ അക്കാദമി തെരഞ്ഞെടുപ്പില്‍, സംഘപരിവാര്‍ അനുകൂലികളെ നാമനിര്‍ദേശത്തിലൂടെ സമിതിയില്‍ എത്തിക്കാനുള്ള നീക്കം നടന്നിരുന്നു.
