പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം, എതിര്‍ത്തതോടെ 16കാരന്റെ കൊടും ക്രൂരത

സുസ്താനി: മധ്യപ്രദേശില്‍ പീഡനശ്രമം ചെറുത്ത പെണ്‍കുട്ടിയെ ചുട്ടുകൊല്ലാന്‍ ശ്രമം. 16കാരനായ ആണ്‍കുട്ടിയാണ് പീഡനശ്രമം തടഞ്ഞ പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചത്. കര്‍ഷകരായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് പെണ്‍കുട്ടിക്ക് നേരേ ആക്രമണം നടന്നത്.

വീട്ടിലേയ്ക്ക് അതിക്രമിച്ച്‌ കടന്ന ആണ്‍കുട്ടി പെണ്‍കുട്ടിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പീഡനശ്രമം ശക്തമായി തടഞ്ഞതോടെ ക്രൂരമായി മര്‍ദിച്ചു. വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടതോടെ സമീപത്തിരുന്ന മണ്ണെണ്ണ എടുത്ത് ദേഹത്തേയ്ക്ക് ഒഴിച്ച്‌ തീവെയ്ക്കുകയായിരുന്നു. ഇതിനു ശേഷം അക്രമി ഇറങ്ങിയോടി. വീട്ടില്‍ നിന്ന് തീയുയരുന്നത് കണ്ട നാട്ടുകാരെത്തി തീയണച്ച്‌ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 50% പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ആണ്‍കുട്ടിയെ പോലീസ് പിടികൂടി. പോക്സോ നിയമപ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *