കണ്ണൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍. യഥാര്‍ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ഏതെങ്കിലും സിപിഎം പ്രവര്‍ത്തകന് കൊലപാതകത്തില്‍ ബന്ധുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോടിയേരി ഫെയ്സ്ബുക്കില്‍ കുറിച്ചു.
പാര്‍ട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതല്ല ഷുഹൈബ് വധമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം തന്നെ പ്രതികരിച്ചിരുന്നു. അക്രമങ്ങളും കൊലപാതകങ്ങളും നടത്തരുതെന്നാണ് സി.പി.എം നിലപാട്. അതിന് വിരുദ്ധമായി പാര്‍ട്ടി അംഗങ്ങളില്‍ ആര്‍ക്കെങ്കിലും കൊലപാതകവുമായി ബന്ധമുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേസിലെ യഥാര്‍ഥ പ്രതികളെ പോലീസ് കണ്ടെത്തട്ടേയെന്നും കോടിയേരി ഞായാറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
