ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളില്‍ നിന്ന് അനധികൃത വായ്പ എടുത്ത് തട്ടിപ്പ് നടത്തിയ റോേട്ടാമാക് ഉടമ വിക്രം കോത്താരിയെ സി.ബി.െഎ അറസ്റ്റ് ചെയ്തു. ബാങ്കുകളില്‍ നിന്ന് 800 കോടി രൂപ വിക്രം കോത്താരി വായ്പ എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. കോത്താരിയെ ചോദ്യം ചെയ്യുന്നതിനായി കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി.
അലഹബാദ് ബാങ്ക്, ബാങ്ക് ഒാഫ് ഇന്ത്യ, ബാങ്ക് ഒാഫ് ബറോഡ, ഇന്ത്യന്‍ ഒാവര്‍സീസ് ബാങ്ക്, യുണിയന്‍ ബാങ്ക് എന്നിവയാണ് കോത്താരിക്ക് വായ്പ അനുവദിച്ചത്. യുണിയന്‍ ബാങ്കില്‍ നിന്ന് 485 കോടിയും അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടിയുമാണ് അദ്ദേഹം വായ്പയെടുത്തത്. ഇത് ഇപ്പോള്‍ 3000 കോടി രൂപയായിട്ടുണ്ട്. ഇതിെന്റ പലിശ പോലും തിരിച്ചടക്കാന്‍ കോത്താരി തയാറായില്ല.
വിക്രം കോത്താരി നാടുവിട്ടുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ കാണ്‍പൂരുണ്ടെന്നും വായ്പ പ്രശ്നം പരിഹരിക്കാന്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തുകയാണെന്നും കോത്താരി അറിയിച്ചിരുന്നു.
