വിദേശ ശാസ്ത്രജ് ഞര്‍ക്ക് സൗജന്യ വിസ അനുവദിച്ച്‌ സൗദി അറേബ്യ

റിയാദ്: ( 19.02.2018) വിദേശ ശാസ്ത്രജ് ഞര്‍ക്ക് സൗജന്യമായി വിസ നല്‍കുമെന്ന് സൗദി അറേബ്യ. ആരോഗ്യമേഖലയെ പുഷ്ടിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. സൗദി ഹെല്‍ത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഹമ്മദ് അല്‍ ആമിരി തീരുമാനത്തെ സ്വാഗതം ചെയ്തു. രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് തീരുമാനം ഗുണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

വിവിധ വിഷയങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് സൗജന്യ വീസ അനുവദിക്കുക. രാജ്യം നടത്തുന്ന റിസേര്‍ച്ച്‌ പ്രോഗ്രാമുകളില്‍ വിദഗ്ദ്ധരെ പങ്കെടുപ്പിക്കാന്‍ ഈ തീരുമാനത്തിനാകുമെന്നാണ് പ്രതീക്ഷ.

2012മുതല്‍ മെര്‍സ് വൈറസ് രാജ്യത്തിന് കനത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇത് നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ പല പരീക്ഷണങ്ങളും പുരോഗമിച്ച്‌ വരുന്നുണ്ട്. ഇത്തരം റിസേര്‍ച്ചുകളില്‍ വിദഗ്ദ്ധരെ ഉള്‍പ്പെടുത്താന്‍ പുതിയ വീസ നിയമം മൂലം കഴിയുമെന്നും അധികാരികള്‍ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *