മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധീരുബായ് അംബാനിയുടെ സഹോദരപുത്രന് വിപുല്‍ അംബാനിയുടെ പാസ്പോര്‍ട്ട് സിബിഐ പിടിച്ചെടുത്തു. തട്ടിപ്പു കേസിലെ പ്രതിയായ നീരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് വിപുല്‍ അംബാനി. മൂന്ന് വര്‍ഷമായി നീരവിന്റെ കന്പനിയിലെ ജീവനക്കാരനാണ് വിപുല്‍.
ഞായറാഴ്ച സിബിഐ വിപുലിനെ ചോദ്യം ചെയ്തിരുന്നു. മുംബൈയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വിപുലിനെ സിബിഐ ചോദ്യം ചെയ്തത്.
