ബാങ്ക് തട്ടിപ്പ്: കുറ്റക്കാരനെപ്പോലെ പെരുമാറുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് തട്ടിപ്പുകേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തി.

വജ്രവ്യാപാരി നീരവ് മോദി പ്രതിയായ 11,300 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിനെപ്പറ്റി മോദിയും ജെയ്റ്റ്ലിയും പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റക്കാരനെപ്പോലെ പെരുമാറുന്നത് മോദി അവസാനിപ്പിക്കണം. സംസാരിക്കാന്‍ തയ്യാറാകണം. പരീക്ഷയില്‍ എങ്ങനെ വിജയിക്കാമെന്ന് രണ്ട് മണിക്കൂറിലേറെ വിദ്യാര്‍ഥികളുമായി സംസാരിക്കുന്ന പ്രധാനമന്ത്രി മോദി 22,000 കോടിയുടെ ബാങ്ക് തട്ടിപ്പിനെക്കുറിച്ച്‌ രണ്ട് മിനിട്ടുപോലും സംസാരിക്കാന്‍ തയ്യാറാവുന്നില്ല. ‘ധനമന്ത്രി ജെയ്റ്റ്ലി ഒളിവിലാണ് – രാഹുല്‍ ആരോപിച്ചു’.

Leave a Reply

Your email address will not be published. Required fields are marked *