എഎപി എംഎല്‍എമാര്‍ ചീഫ് സെക്രട്ടറിയെ കൈയേറ്റം ചെയ്തതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ ആംആദ്മി എംഎല്‍എമാര്‍ കൈയേറ്റം ചെയ്തതായി പരാതി. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയെ ആക്രമിച്ചത്. സംഭവത്തില്‍ ചീഫ് സെക്രട്ടറി ലഫ്. ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

എഎപി എംഎല്‍എമാരില്‍ ചിലര്‍ കോളറിന് കുത്തിപ്പിടിക്കുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തുവെന്ന് അംശു പ്രകാശ് പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലഫ്. ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് ജോലികള്‍ ബഹിഷ്കരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *