തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം നടപ്പാക്കുന്നതിന് വിദഗ്ധ സമിതി തയാറാക്കിയ കരട് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഹെല്‍ത്ത് സര്‍വീസിനെ രണ്ടായി തിരിക്കണമെന്ന് ആരോഗ്യ നയത്തില്‍ ശിപാര്‍ശ ചെയ്യുന്നു. പൊതുജനാരോഗ്യം , ക്ലിനിക്കല്‍ വിഭാഗങ്ങളായി വിഭജിച്ച് രണ്ടു വകുപ്പുകള്‍ രൂപീകരിക്കണമെന്നാണ് ശിപാര്‍ശ. ഡോ. ബി. ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ വിദഗ്ധ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.
സ്കൂള്‍ പ്രവേശനത്തിന് വാക്സിന് നിര്ബന്ധിതമാക്കണമെന്നും ശിപാര്‍ശയുണ്ട്. മെഡിക്കല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും പരാതികള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ ഓംബുഡ്സ്മാന് വേണമെന്നും നിര്‍ദേശിച്ചിരിക്കുന്നു. ഭിന്ന ലിംഗക്കാര്‍ക്ക് ഉള്ള ശസ്ത്രക്രിയ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ലഭ്യമാക്കണമെന്നും ഇവരെ കൂടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും നയത്തില്‍ വ്യക്തമാക്കുന്നുണ്ട്.
