ഓട്ടോമാറ്റിക് തോക്കുകള്‍ക്കുള്ള ഉപകരണങ്ങള്‍ നിരോധിക്കാന്‍ ട്രംപിന്റെ നീക്കം

വാഷിങ്​ടണ്‍: സെമി ഒാ​േട്ടാമാറ്റിക്​ തോക്കുകളെ ഒാ​േട്ടാമാറ്റിക്​ തോക്കുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ നിരോധിക്കാന്‍ ട്രംപ്​ ഭരണകൂടത്തി​​െന്‍റ നീക്കം. ഫ്ലോറിഡയിലെ സ്​കൂളില്‍ 17 കുട്ടികളുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്ന ശേഷം അമേരിക്കയിലാകെ തോക്കുകള്‍ കൈവശം വെക്കുന്നതി​െനതി​െര ശക്​തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്​. അതിനിടെയാണ്​ സെമി ഓട്ടോമാറ്റിക്  തോക്കുകളെ പൂര്‍ണമായും ഓട്ടോമാറ്റിക് തോക്കുകളാക്കാന്‍ സഹായിക്കുന്ന ബംപ്​ സ്​റ്റോക്ക്​സ്​ നിരോധിക്കാന്‍ ട്രംപ്​ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്​.

തോക്കുകള്‍ സ്വന്തമാക്കുന്നവര​ുടെ പശ്​ചാത്തലം മനസിലാക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഫലവത്താക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നുള്ള വാര്‍ത്ത നേരത്തെ വൈറ്റ്​ഹൗസ്​ പുറത്തുവിട്ടിരുന്നു.

സ്​കൂളുകളു​െട സുരക്ഷ വളരെ പ്രധാനമാണെന്നും സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കാന്‍ വരും ആഴ്​ചകളില്‍ രാജ്യത്തെ 50 സംസ്​ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ യോഗം ചേരുമെന്നും ട്രംപ്​ അറിയിച്ചു. 2017 ഒക്​ടോബറില്‍ നടന്ന ലാസ്​ വേഗസ്​ ആക്രമണത്തിനു ശേഷം തന്നെ ബംപ്​ സ്​റ്റോക്കുകള്‍ നിരോധിക്കാനുള്ള ആവശ്യമുയര്‍ന്നിരുന്നു. തോക്കുകളെ മെഷീന്‍ ഗണ്ണാക്കി മാറ്റാന്‍ സഹായിക്കുന്ന എല്ലാ ഉപകരണങ്ങളും നിരോധിക്കണമെന്ന്​ നാഷണല്‍ റൈഫിള്‍ അസോസിയേഷനും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *