വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; ഇന്‍കംടാക്സ് ജോയിന്റ് കമീഷണര്‍ അറസ്റ്റില്‍

പട്ന: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്‍കംടാക്സ് ജോയിന്റ് കമീഷണര്‍ അറസ്റ്റില്‍. ആള്‍ ഇന്ത്യ റവന്യൂ സര്‍വീസിലെ ഓഫിസറായ റാം ബാബു ഗുപ്തയുടെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പട്ന ഡി.വൈ.എസ്.പി ശിബ്ലി നൊമാനി അറിയിച്ചു. ആദിവാസി പിന്നാക്ക വിഭാഗങ്ങളുെട ഉന്നമനത്തിനായി ഏര്‍പ്പെടുത്തിയ റസിഡന്‍ഷ്യല്‍ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റലില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്.

വിദ്യാര്‍ഥി പഠിക്കുന്ന കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലിന്റെ മാര്‍ഗദര്‍ശിയായ റവന്യൂ ഓഫിസര്‍ ഹോസ്റ്റല്‍ മുറിയിലേക്ക് ഇടിച്ചുകയറി തന്നെ ലൈംഗിംകമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതി. പെണ്‍കുട്ടിക്ക് ഇയാള്‍ ആയിരം രൂപ നല്‍കാന്‍ ശ്രമിച്ചതായും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയതായും പരാതിയിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *