യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്. പാര്‍ട്ടി വിഷയത്തില്‍ സംഘടനാതലത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കൃത്യത്തില്‍ ആകാശിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ അന്വേഷണം ശരിയാണോയെന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കും അന്വേഷിക്കേണ്ടതുണ്ടെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
