കശ്മീരിലെ ഉറിയില്‍ വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം; തിരിച്ചടിച്ച്‌ ഇന്ത്യ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ വീണ്ടും പാക്ക് പ്രകോപനം. വ്യാഴാഴ്ച രാവിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ഉറിയിലെ ചാരുഡയിലായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. പാക്ക് വെടിവെപ്പിനെ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

അതേസമയം, കാശ്മീരിലെ ബന്ദിപ്പോരയില്‍ ഭീകരര്‍ നുഴഞ്ഞു കയറി ആക്രമണം നടത്തിയതായി സൈനീക അധികൃതര്‍ അറിയിച്ചു. ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പട്ടാളക്കാരന് പരുക്കേറ്റതായും,ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ട്. ബന്ദിപ്പോരയെ സംഭവത്തെ തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *