മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്നു

മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വൈദികന്‍ കുത്തേറ്റു മരിച്ചു. കൊച്ചി ചേരാനെല്ലൂര്‍ സ്വദേശി ഫാ. സേവ്യര്‍ തേലക്കാടാണ് കപ്യാരുടെ കുത്തേറ്റ് മരിച്ചത്.

ഉച്ചക്ക് 12 മണിക്കാണ് സംഭവം. സംഭവത്തിന് ശേഷം കപ്യാര്‍ വനത്തിലേക്ക് രക്ഷപെട്ടു. ഇയാളെ പൊലീസ് തെരയുന്നു വൈദികന്റെ മൃതദേഹം അങ്കമാലി ആശുപത്രിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *