സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമില്ലാത്തതെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: സോളാര്‍ കമ്മീഷനെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മീഷന്‍ നിയമനത്തില്‍ അപാകതയുണ്ടെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമില്ലാത്തതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

അതേസമയം കമ്മീഷനെ നിയമിച്ചത് നിങ്ങള്‍ തന്നെയല്ലേയെന്നും, കമ്മീഷന്‍ പ്രവര്‍ത്തനത്തെ എന്തുകൊണ്ട് മുന്‍പ് എതിര്‍ത്തില്ലായെന്നും, കമ്മീഷന്‍ നിയമ വിരുദ്ധമാണെന്ന് എങ്ങനെ പറയാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *