വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍കാ ട്രംപിന്റെ ബിസിനസ് ഇടപാടുകള്‍ അന്വേഷിക്കാനൊരുങ്ങി എഫ്ബിഐ. കാനഡയിലെ വാന്കൗറിലുള്ള ഹോട്ടലുമായി ബന്ധപ്പെട്ട് ഇടപാടുകളാണ്അന്വേഷിക്കുന്നതെന്ന് എഫ്ബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ എഫ്ബിഐ വ്യക്തമാക്കിയിട്ടില്ല.
