രാജ്യത്തെ സാമ്ബത്തിക രംഗം ബിജെപി കുട്ടിച്ചോറാക്കുന്നു ; വിമര്‍ശനവുമായി മന്‍മോഹന്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്ത്. രാജ്യത്തെ സാമ്ബത്തിക രംഗം ബിജെപി കുട്ടിച്ചോറാക്കുകയാണെന്നും നോട്ട് അസാധുവാക്കല്‍ പോലുള്ള നടപടികള്‍ സാമ്ബത്തിക രംഗത്തെ മോശമായി ബാധിക്കുന്നുണ്ടെന്നും എഐസിസി പ്ലീനറി സമ്മേളനത്തില്‍ മന്‍മോഹന്‍ സിംഗ് പറഞ്ഞു.

വലിയ വാഗ്ദാനങ്ങള്‍ നല്‍കി കൊണ്ട് മോദി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും യുവാക്കള്‍ക്ക് രണ്ടുകോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞിട്ട് രണ്ടുലക്ഷം തൊഴില്‍ പോലും നല്‍കിയിട്ടില്ലെന്നും മന്‍മോഹന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *