ജയരാജന് വധഭീഷണിയുണ്ടെന്ന് പറയുന്നത് നാടകമെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണിയുണ്ടെന്ന് പറയുന്നത് നാടക മാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍.

ജയരാജനെ വെള്ളപൂശാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഇതിനു പിന്നിലെന്നും ഭീഷണിയുടെ പേരില്‍ പൊലീസ് സംരക്ഷണം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.

ജയരാജനെ ആക്രമിക്കുന്നതിനായി ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതായാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജയരാജന്റെ സുരക്ഷ പൊലീസ് ശക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *