ശശികലയുടെ ഭര്‍ത്താവ് ഐസിയുവില്‍: നില ഗുരുതരം

ചെന്നൈ: ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ മരുതപ്പയെ ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ബെംഗളൂരു ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് നടരാജന്‍ കഴുയുന്നതെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി . കഴിഞ്ഞ ദിവസമാണ് നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്രോണിക് ലിവര്‍ രോഗിയായ നടരാജന് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു .

അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ശശികലയിപ്പോള്‍ പരപ്പന അഗ്രഹാര ജയിലിലാണ് .

Leave a Reply

Your email address will not be published. Required fields are marked *