മുന്‍ മന്ത്രി അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിളപ്പിശാലയിലെ മുളറയില്‍ സി.എസ്.ഐയുടെ എയ്ഡഡ് കോളേജ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം.

റബ്ബിനെ കൂടാതെ കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ രാധാകൃഷ്ണന്‍,? മുന്‍ വിദ്യാഭ്യാസ സെക്രട്ടറി ശ്രീനിവാസ്, സി.എസ്.ഐ ബിഷപ്പ് ധര്‍മരാജ് റസാലം എന്നിവരടക്കം 10 പേര്‍ക്കെതിരെയാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *