ബിജെപിയുമായി സഖ്യത്തിനോ, അവര്‍ക്കു പിന്തുണയോ നല്‍കുന്നില്ല : പളനിസ്വാമി

ചെന്നൈ: ബിജെപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ബിജെപിയുമായി സഖ്യത്തിനോ അവര്‍ക്കു പിന്തുണയോ നല്‍കുന്നില്ലെന്നും പളനിസ്വാമി നിയമസഭയില്‍ അറിയിച്ചു.

പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ കേട്ട ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാവേരി മാനേജ്മെന്റ് ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ കേന്ദ്രത്തിന് മൃദുസമീപനമാണെന്ന തരത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *