കോഴിക്കോട് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട്: സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ്(59) മരിച്ചത്. ശരീരമാസകലം പൊള്ളലേറ്റ് കൃഷി സ്ഥലത്ത് വീണു കിടക്കുന്ന നിലയില്‍ ഗോപാലനെ കണ്ടെത്തിയത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സൂര്യാതപമേറ്റാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *