ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ വോട്ടും വേണമെന്ന്​ വൈക്കം വിശ്വന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ വോട്ട്​ വേണമെന്ന്​ എല്‍.ഡി.എഫ്​ കണ്‍വീനര്‍ വൈക്കം വിശ്വന്‍. തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളുടെയും വോട്ട്​ വേണം. മാണിയോട്​ അയിത്തമില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

മാണിയുടെ വോട്ട്​ വേണ്ടെന്ന്​ സി.പി.​െഎ പറഞ്ഞതായി അറിയില്ല. മുന്നണി പ്രവേശനം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും വൈക്കം വിശ്വന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ മാണിയുടെ മുന്നണിപ്രവേശനത്തിനെതി​െര ശക്​തമായി സി.പി.​െഎ രംഗത്തെത്തിയിരുന്നു. മാണിയുടെ പിന്തുണയില്ലാതെ ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ്​ പലതവണ വിജയിച്ചിട്ടുണ്ടെന്നായിരുന്നു സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *