കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം പിടിയില്‍

കൊച്ചി: സംസ്ഥാനത്തുടനീളം മോഷണ പരമ്ബരകള്‍ നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതത്തെ കൊച്ചി പോലീസ് പിടികൂടി. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ജോണ്‍സണ്‍ എന്ന മരിയാര്‍പൂതത്തെ പോലീസ് വലയിലാക്കിയത്.

കുളച്ചില്‍ സ്വദേശിയായ ജോണ്‍സണ്‍ കൊച്ചി കേന്ദ്രമായാണ് ഇപ്പോള്‍ മോഷണം നടത്തി വന്നിരുന്നത്. ഇയാള്‍ക്കെതിരേ കാപ്പ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന പോലീസ് മേധാവി അറിയിച്ചു.

30 വര്‍ഷം മുമ്ബ് ആക്രിസാധനങ്ങള്‍ പെറുക്കി വില്‍ക്കാന്‍ കൊച്ചിയിലെത്തിയ ഇയാള്‍ പിന്നീട് മോഷണത്തിലേക്ക് തിരിയുകയായിരുന്നു. മോഷണം സ്ഥിരമായ ഇയാള്‍ക്കെതിരേ വിവിധ ജില്ലകളിലായി 200 ഓളം കേസുകള്‍ ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

കലൂരിലെ ഹോട്ടല്‍ ഉടമയുടെ വീട്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും 20 പവനും വജ്രാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് മരിയാര്‍പൂതം ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. നിലവില്‍ ഉള്ള വകുപ്പുകള്‍ക്ക് പുറമെയാണ് ഇയാള്‍ക്കെതിരേ ഗുണ്ടാ ആക്‌ട് കൂടി ചുമത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *