ഒരു മാസത്തിനുള്ളില്‍ ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയത് 12 പരാതികള്‍

ഷാര്‍ജ:  ഒരു മാസത്തിനുള്ളില്‍ ഭര്‍ത്താവിനെതിരെ ഭാര്യ പരാതി നല്‍കിയത് 12 തവണ. ഭര്‍ത്താവ് അകാരണമായി മര്‍ദ്ദിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി. ഇതില്‍ മൂന്ന് പരാതി പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. ഈ കേസുകള്‍ ഇപ്പോള്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയുടെ പരിഗണനയിലാണ്.

ചൊവ്വാഴ്ച കോടതി കേസില്‍ വാദം കേട്ടിരുന്നു. ഏപ്രില്‍ മദ്ധ്യത്തിലാണ് അടുത്ത വിചാരണ. അതേസമയം തനിക്കെതിരെ ഭാര്യ നല്‍കിയ പരാതികളില്‍ കഴമ്ബില്ലെന്ന് ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. ഭാര്യ പരാതി നല്‍കിയത് തന്നെ ഞെട്ടിച്ചുവെന്നും ഇയാള്‍ പറയുന്നു.

ഭാര്യ പ്രശ്‌നക്കാരിയാണെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. പരാതിയെ കുറിച്ചന്വേഷിക്കാന്‍ പോലീസ് തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ അല്‍ഭുതപ്പെട്ടുവെന്നും ഇയാള്‍ പറയുന്നു.

സന്തോഷത്തോടെ ജീവിച്ച കുടുംബമായിരുന്നു തന്റേതെന്നും രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മുതലാണ് ഭാര്യ പ്രശ്‌നങ്ങളുണ്ടാക്കി തുടങ്ങിയതെന്നും ഭര്‍ത്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *