ജേക്കബ് തോമസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടാമെന്ന് ഹൈകോടതി

കൊച്ചി: അഴിമതി ചൂണ്ടിക്കാട്ടിയതിന് സംരക്ഷണം നല്‍കുന്നില്ലെങ്കില്‍ ഡി.ജി.പി ജേക്കബ് തോമസിന്​ മറ്റ്​ നിയമപരമായി സാധ്യതകള്‍ തേടാമെന്ന്​ ഹൈകോടതി. ജീവന്​ ഭീഷണിയെങ്കില്‍ ജേക്കബ്​ തോമസിന്​ പൊലീസ് സംരക്ഷണം ആവശ്യപ്പെടാമെന്നും ഹൈകോടതി നിര്‍ദേശിച്ചു. അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്കുള്ള വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ തേടി ജേക്കബ് തോമസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ്​ കോടതിയുടെ പരാമര്‍ശം.

ജീവന് ഭീഷണിയുണ്ടെന്ന് പരാതി നല്‍കിയാല്‍ സംരക്ഷണം നല്‍കുമെന്ന്​ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ജേക്കബ് തോമസിന് വിസില്‍ ബ്ലോവര്‍ സംരക്ഷണം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *