സി.ബി.എസ്​.ഇ പരീക്ഷ: പുതുക്കിയ തീയതി ഞായറാഴ്ചക്കുള്ളില്‍

ന്യൂഡല്‍ഹി: റദ്ദാക്കിയ സി.ബി.എസ്​.ഇ പത്താം ക്ലാസ് കണക്ക്, പ്ലസ്​ടു ഇക്​ണോമിക്​സ് പരീക്ഷകളുടെ പുതുക്കിയ തീയതി ഞായറാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സി.ബി.എസ്.ഇ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പത്താം ക്ലാസ്​ കണക്ക് പരീക്ഷയും ചൊവ്വാഴ്​ച നടന്ന പ്ലസ്​ടു ഇക്​ണോമിക്​സ്​ പരീക്ഷയും ബുധനാഴ്ചയാണ് സി.ബി.എസ്​.ഇ റദ്ദാക്കിയത്. ഒരാഴ്​ചക്ക​ുള്ളില്‍ പുതുക്കിയ തീയതി പ്രഖ്യാപിക്കുമെന്നാണ്​ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്തത്​.

ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് വിവരം പരീക്ഷക്ക് മുമ്ബ് സി.ബി.എസ്​.ഇ നിഷേധിച്ചിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ സംബന്ധിച്ച്‌​ പ്രചരിക്കുന്ന വാട്​സ്​ ആപ്​ സന്ദേശങ്ങള്‍ തെറ്റായിരുന്നു എന്നായിരുന്നു സി.ബി.എസ്​.ഇയുടെ നിലപാട്​. എന്നാല്‍, പിന്നീട്​ നടത്തിയ അന്വേഷത്തിന് ഒടുവിലാണ്​ പരീക്ഷ റദ്ദാക്കാന്‍ സി.ബി.എസ്​.ഇ തീരുമാനിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *