ബലാത്സംഗം : കസാഖ് യുവതിയെ പീഡിപ്പിച്ച രണ്ട് അഫ്ഗാനിസ്ഥാന്‍കാര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച്‌ കസാകിസ്താന്‍ പൗരയായ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുകള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.

അഫ്ഗാനിസ്താന്‍ പൗരന്മാരായ ജംഷദ് ഖാന്‍, സര്‍മാല്‍ ഖാന്‍ എന്നിവരെയാണ് ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ താമസിക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. കാശ്മീരി സ്വദേശിയായ യുവാവിനെ വിവാഹം ചെയ്തതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ എത്തുന്നത്.ജംഷദ് ഖാനും സര്‍മാല്‍ ഖാനും പീഡനത്തിരയായ യുവതിയുടെ ഭര്‍ത്താവുമായി സൗഹൃദം സ്ഥാപിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ച യുവതിയുടെ വീട്ടില്‍ ഭര്‍ത്താവില്ലെന്ന് മനസിലാക്കിയ ഇവര്‍ യുവതിയെ ആക്രമിക്കുകയായിരുന്നു.യുവതിയുടെ പരാതിയെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *