സിഡ്‌നിയില്‍ മടങ്ങിയെത്തിയ സ്റ്റീവ് സ്മിത്ത് പത്ര സമ്മേളനത്തിടെ വികാരഭരിതനായി കാണപ്പെട്ടു. ഓസ്‌ട്രേലിയന്‍ കാണികളോട് മാപ്പപേക്ഷയോടെ സമ്മേളനം ആരംഭിച്ച സ്മിത്ത് പലവട്ടം സംസാരിക്കാനാകാതെ കരച്ചിലിന്റെ വക്കോളമെത്തുകയായിരുന്നു.
തന്റെ ഈ തെറ്റ് തനിക്കും മറ്റുള്ളവര്‍ക്കും ഒരു പാഠമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് സ്മിത്ത് പറഞ്ഞത്. ഓസ്‌ട്രേലിയന്‍ നായകനെന്ന നിലയില്‍ ഇത് സംഭവിച്ചതില്‍ തനിക്ക് തന്നെയാണ് പൂര്‍ണ്ണ ഉത്തരവാദിത്വമെന്ന് സ്മിത്ത് പറഞ്ഞു.
