തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അദ്ധ്യയന വര്‍ഷം 1,?24,?147 കുട്ടികള്‍ ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാതെ സ്കൂള്‍ പ്രവേശനം നേടിയിട്ടുണ്ടെന്ന സര്‍ക്കാരിന്റെ കണക്ക് തെറ്റാണെന്ന വാദവുമായി വിവിധ സ്കൂളുകള്‍ രംഗത്ത്. കാസര്‍കോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകളില്‍ നിന്ന് ശേഖരിച്ച കണക്കുകളാണ് യഥാര്‍ത്ഥ കണക്കുമായി പൊരുത്തപ്പെടാത്തതെന്ന് സ്കൂളധികൃതര്‍ പറഞ്ഞു. കളമശ്ശേരിയിലെ രാജഗിരി സ്കൂള്‍, തൃശൂര്‍ അത്താണിസെന്റ് ഫ്രാന്‍സിസ് അസീസി സ്കൂള്‍, തുറയ്ക്കല്‍ അല്‍ഹിദായ എന്നീ സ്കൂളുകളാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
ഈ സ്കൂളുകളില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ജാതി, മതക്കോളങ്ങള്‍ പൂരിപ്പിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍ നല്കിയ കണക്ക്. എന്നാല്‍ ജാതി, മത കോളങ്ങള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ട ഒന്നല്ലാത്തതിനാല്‍ അങ്ങനെ പൂരപ്പിക്കാതിരുന്ന വിദ്യാര്‍ത്ഥികളെ കൂടി സര്‍ക്കാര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നെന്നാണ് കരുതുന്നത്.
ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാത്തവരില്‍ 1.23 ലക്ഷം പേര് ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലും 275 പേര് ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലും 239 കുട്ടികള്‍ രണ്ടാം വര്‍ഷത്തിലും പഠിക്കുന്നെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.
