ശബരിമല ആറാട്ടിന് എഴുന്നള്ളിച്ച ആന ഇടഞ്ഞോടി

പത്തനംതിട്ട: ശബരിമല ആറാട്ടിന് എഴുന്നള്ളിച്ച ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആനയെ പിന്നീട് തളച്ചു. രാവിലെ ഒന്‍പതിനായിരുന്നു ആറാട്ടിനായി പമ്ബയിലേക്ക് പുറപ്പെട്ടത്.

ആന ഇടഞ്ഞ സാഹചര്യത്തില്‍ ആനയെ ഒഴിവാക്കിയാണ് ആറാട്ടിന്‍റെ പൂജകള്‍ പൂര്‍ത്തിയാക്കിയത്. ഇന്നു രാത്രി എട്ടിന് അത്താഴപൂജയ്ക്കു ശേഷം പരിവാര ദേവതകള്‍ക്ക് ബലി സമര്‍പ്പണം നടത്തി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് ദേവനെ എഴുന്നള്ളിക്കും. ശരംകുത്തിയാലിന് സമീപം പ്രത്യേകം ഹവിസ് സമര്‍പ്പണത്തിന്നു ശേഷമാണു പള്ളിവേട്ട.

Leave a Reply

Your email address will not be published. Required fields are marked *