ഗുണ്ഡൂര്‍: ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സഖ്യം വിട്ട ടി.ഡി.പി മോദി സര്‍ക്കാറിനെതിരെ വീണ്ടും രംഗത്ത്. ബി.ജെ.പിയുമായി കൂട്ടുകൂടിയിരുന്നില്ലെങ്കില്‍ 15 സീറ്റില്‍ കൂടി പാര്‍ട്ടി വിജയിക്കുമായിരുന്നുവെന്ന് ആന്ധ്ര മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു പറഞ്ഞു.
ബി.ജെ.പിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയായിരുന്നില്ല. സംസ്ഥാനത്തിന്റെ വികസനമായിരുന്നു ലക്ഷ്യം. പ്രത്യേക പദവി നല്‍കാതെ ബി.ജെ.പി തങ്ങളെ ചതിച്ചുവെന്നും നായിഡു ആരോപിച്ചു.
എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുകയാണ്. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പ്രത്യേക പദവി നല്‍കിയിട്ടുണ്ട്. ആന്ധ്രയോട് മാത്രമാണ് അവഗണനയെന്നും അദ്ദേഹം പറഞ്ഞു.
