അനസ് എടത്തൊടിക ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയില്‍

കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്കും സന്തോഷ വാര്‍ത്ത. മലയാളികളുടെ അഭിമാന താരം അനസ് എടത്തൊടികയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. രണ്ടു വര്‍ഷത്തേക്കുള്ള കരാറിലാണ് അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സുമായി കരാറില്‍ ഒപ്പിട്ടത്. കരാര്‍ തുക വ്യക്തമല്ലാ എങ്കിലും ഒന്നരക്കോടിയുടെ അടുത്താണ് അനസിന് ഒരോ വര്‍ഷത്തേക്കും കേരളം വാഗ്ദാനം ചെയ്ത കരാറ്റ് എന്നാണ് അറിയുന്നത്

അടുത്ത സീസണിലേക്ക് കൂടുതല്‍ മലയാളി താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലുള്ള ബ്ലാസ്റ്റേഴ്സ് ഇതിനകം തന്നെ മുംബൈ സിറ്റി താരമായ എം പി സക്കീറുമായും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം അബ്ദുല്‍ ഹക്കുവുമായും കരാറില്‍ എത്തിയിറ്റ്രുണ്ട്. ഇന്ത്യന്‍ ഡിഫന്‍സിന്റെ മുഖമായ അനസ് എടത്തൊടിക സൂപ്പര്‍ കപ്പിനു ശേഷം മാത്രമെ ബ്ലാസ്റ്റേഴ്സില്‍ എത്തുകയുള്ളൂ.

കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കുക എന്നത് തന്റെ ലക്ഷ്യമാണെന്നും കരിയര്‍ അവസാനിക്കുന്നതിന് മുന്നേ ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടണമെന്നും അനസ് ഈ സീസണ്‍ തുടക്കത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ ഡ്രാഫ്റ്റിലൂടെ ആയിരുന്നു അനസിനെ ജംഷദ്പൂര്‍ സ്വന്തമാക്കിയത്. പരിക്ക് കാരണം ഈ‌ സീസണിലെ ഭൂരിഭാഗവും അനസിന് നഷ്ടമായി.

അനസ് എത്തുന്നതോടെ ജിങ്കന്‍-അനസ് എന്ന ഇന്ത്യന്‍ ടീമിലെ സെന്റര്‍ ബാക്ക് കൂട്ടുകെട്ട് കേരളത്തിന് സ്വന്തമാകും.

Leave a Reply

Your email address will not be published. Required fields are marked *