എനിക്ക് വാക്ക് പിഴച്ചു; എന്നാല്‍ കര്‍ണാടകക്ക് തെറ്റ് പറ്റില്ല -അമിത് ഷാ

ബംഗളൂരു: കര്‍ണാടകയില്‍ തനിക്കും പരിഭാഷകനും​ നാക്കുപിഴ സംഭവിച്ചത് ട്രോളര്‍മാര്‍ ഏറ്റെടുത്തിന് പിന്നാലെ പ്രതികരണവുമായി ബി.ജെ.പി പ്രസിഡന്‍റ്​ അമിത്​ ഷാ. തനിക്ക് തെറ്റുപറ്റാം, എന്നാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് തെറ്റില്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്ന് ഷാ പറഞ്ഞു.

അതൊരു നാക്ക് പിഴയായിരുന്നു. സിദ്ധരാമയ്യ സര്‍ക്കാര്‍ ഏറ്റവും വലിയ അഴിമതിക്കാരാണെന്നാണ് താന്‍ ഉദ്ദേശിച്ചത്. 2014ന് ശേഷമുണ്ടായ എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇപ്പോള്‍ കര്‍ണാടകയുടെ അവസരമാണെന്നും അമിത് ഷാ വ്യക്തമാക്കി.

യെദിയൂരപ്പ സര്‍ക്കാറാണ്​​ ഇന്ത്യയില്‍ അഴിമതിയില്‍ ഒന്നാംസ്​ഥാനത്തെന്ന് പറഞ്ഞ്​ ദിവസങ്ങള്‍ക്കുമുമ്ബ്​ അമിത് ​ഷാ വെട്ടിലായിരുന്നു. യെദിയൂരപ്പയെ അടുത്തിരുത്തിയാണ്​ അമിത്​ ഷാ ഇതു​ പറഞ്ഞത്​. അബദ്ധം മനസ്സിലായ ഉടന്‍ തിരുത്തിയെങ്കിലും സമൂഹമാധ്യമങ്ങള്‍ ഇത്​ ഏറ്റെടുക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ്​ പ്രചാരണ റാലിയില്‍ അമിത്​ ഷായുടെ പ്രസംഗം ഹിന്ദിയില്‍നിന്ന്​ കന്നടയിലേക്ക്​ പരിഭാഷപ്പെടുത്തിയ ബി.ജെ.പി എം.പി പ്രഹ്ലാദ്​ ജോഷിക്ക് നാക്കുപിഴച്ചിരുന്നു. നരേന്ദ്രമോദി പാവങ്ങള്‍ക്കും ദലിതര്‍ക്കും വേണ്ടി ഒന്നും ചെയ്യില്ല. അദ്ദേഹം രാജ്യ​െത്ത നശിപ്പിക്കും. മോദിക്ക്​ വേണ്ടി വോട്ട്​ ചെയ്യൂ​ എന്നായിരുന്നു അമിത്​ ഷായുടെ പ്രസംഗത്തിന്​ പ്രഹ്ലാദ്​ നല്‍കിയ കന്നട പരിഭാഷ. എന്നാല്‍, കര്‍ണാടകയുടെ വികസനം​ സിദ്ധരാമയ്യ സര്‍ക്കാറിന്​ നടപ്പിലാക്കാനായില്ല. സംസ്​ഥാനത്ത്​ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും. ആദിവാസികളുടെയും ദലിതരുടെയും പാവങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കും എന്നായിരുന്നു​ അമിത്​​ ഷാ പ്രസംഗിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *