കുവൈത്ത് സിറ്റി: കുവൈറ്റിന്റെ വടക്കന്‍ മേഖലയില്‍ ഇന്നുണ്ടായ വാഹനപകടത്തില്‍ 15 പേര് കൊല്ലപ്പെട്ടു. തൊഴിലാളികളെ കയറ്റിയ 2 ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണു അപകടം ഉണ്ടായത്. മരിച്ച തൊഴിലാളികളില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെട്ടതായാണു സൂചന. ഗള്‍ഫ് സ്പിക്, ഇസ്കോ, എന്നീ കമ്ബനികളിലെ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത് എന്നാണു ആദ്യ സൂചന
