നിലവിലെ വനിതാ പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പരാജയം. ഒന്നാമതെത്താന്‍ ഉള്ള സുവര്‍ണ്ണാവസരം ഇതോടെ സിറ്റി കളഞ്ഞു കുളിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റീഡിംഗ് ആണ് അട്ടിമറി വിജയം സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ വന്ന് നേടിയത്. അലെനു പിയേര്സുമാണ് റീഡിങിനായി ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ 10 പേരുമായായിരുന്നു റീഡിങ് കളിച്ചത് എന്നിട്ടും സിറ്റിക്ക് പരാജയം ഒഴിവാക്കാന്‍ ആയില്ല. സിറ്റിയുടെ 2018ലെ ആദ്യ ഹോം പരാജയമാണിത്. ചെല്‍സി ആണ് ഇപ്പോള്‍ ലീഗില്‍ ഒന്നാമതുള്ളത്.
