ആനന്ദ്: ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ക്ഷീരോത്പാദന സ്ഥാപനമായ അമുല്‍ ഡയറിയുടെ (കൈറ ഡിസ്ട്രിക്ട് കോ ഒാപറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്സ് യൂണിയന് ലിമിറ്റഡ്) മാനേജിങ് ഡയറക്ടര്‍ കെ. രത്നം രാജിവെച്ചു. 450 കോടി രൂപയുടെ അഴിമതി ആരോപണത്തെ തുടര്‍ന്നാണ് രാജി. ടെന്‍ഡര്‍ നല്‍കുന്നതിലും ഡയറിയിലേക്ക് ആളുകെള റിക്രൂട്ട് ചെയ്യുന്നതിലും ക്രമക്കേട് നടത്തിെയന്നാണ് ആരോപണം.
ശനിയാഴ്ച നടന്ന രാജി മാധ്യമങ്ങളെ അറിയിച്ച അമുല്‍ കോഒാപറേറ്റീവ് ചെയര്മാന് രാം സിന്‍ഹ് പാര്‍മര്‍ ഇൗ ആരോപണങ്ങള്‍ നിഷേധിച്ചു. കുടംബ പ്രശ്നങ്ങളാണ് അദ്ദേഹത്തിെന്റ രാജിക്ക് ഇടയാക്കിയതെന്ന് പാര്‍മര്‍ പറഞ്ഞു. അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിെന തുടര്‍ന്നാണ് രാജി എന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും പാര്‍മര്‍ വ്യക്തമാക്കി.
പ്ലാനിങ് ആന്റ് മാര്‍ക്കറ്റിങ് സീനിയര്‍ ജനറല്‍ മാനേജര്‍ ജയന് മേത്തയെ എം.ഡി ഇന്‍ചാര്‍ജ് ആയി നിയമിച്ചതായി അമുല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
22 വര്‍ഷമായി അമുലിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് രാജിവെച്ച രത്നം പറഞ്ഞു. ഇനി സ്വന്തമായി എന്തെങ്കിലും തുടങ്ങണം. കൂടാതെ യു.എസിലും തമിഴ്നാട്ടിലുമായി കഴിയുന്ന കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്നും കെ. രത്നം വ്യക്തമാക്കി.
