450 കോടിയു​െട അഴിമതി: അമുല്‍ ഡയറി എം.ഡി രാജിവെച്ചു

ആനന്ദ്​: ഗുജറാത്ത്​ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ക്ഷീരോത്​പാദന സ്​ഥാപനമായ അമുല്‍ ഡയറിയുടെ (കൈറ ഡിസ്​ട്രിക്​ട്​ കോ ഒാപറേറ്റീവ്​ മില്‍ക്ക്​ പ്രൊഡ്യുസേഴ്​സ്​ യൂണിയന്‍ ലിമിറ്റഡ്​) മാനേജിങ്​ ഡയറക്​ടര്‍ കെ. രത്​നം രാജിവെച്ചു. 450 കോടി രൂപയുടെ അഴിമതി ആരോപണത്തെ തുടര്‍ന്നാണ്​ രാജി. ടെന്‍ഡര്‍ നല്‍കുന്നതിലും ഡയറിയിലേക്ക്​ ആളുക​െള റിക്രൂട്ട്​ ചെയ്യുന്നതിലും ക്രമക്കേട്​ നടത്തി​െയന്നാ​ണ്​ ആരോപണം.

ശനിയാഴ്​ച നടന്ന രാജി മാധ്യമങ്ങളെ അറിയിച്ച അമുല്‍ കോഒാപറേറ്റീവ്​ ചെയര്‍മാന്‍ രാം സിന്‍ഹ്​ പാര്‍മര്‍ ഇൗ ആരോപണങ്ങള്‍ നിഷേധിച്ചു. കുടംബ പ്രശ്​നങ്ങളാണ്​ അദ്ദേഹത്തി​​െന്‍റ രാജിക്ക്​ ഇടയാക്കിയതെന്ന്​ പാര്‍മര്‍ പറഞ്ഞു. അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയതി​െന തുടര്‍ന്നാണ്​ രാജി എന്ന വാര്‍ത്ത വസ്​തുതാ വിരുദ്ധമാണെന്നും പാര്‍മര്‍ വ്യക്​തമാക്കി.

പ്ലാനിങ്​ ആന്‍റ്​ മാര്‍ക്കറ്റിങ്​ സീനിയര്‍ ജനറല്‍ മാനേജര്‍ ജയന്‍ മേത്തയെ എം.ഡി ഇന്‍ചാര്‍ജ്​ ആയി നിയമിച്ചതായി അമുല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

22 വര്‍ഷമായി അമുലിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന്​ രാജിവെച്ച രത്​നം പറഞ്ഞു. ഇനി സ്വന്തമായി എന്തെങ്കിലും തുടങ്ങണം. കൂടാതെ യു.എസിലും തമിഴ്​നാട്ടിലുമായി കഴിയുന്ന കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്നും കെ. രത്​നം വ്യക്​തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *