എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡീപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുമ്ബള പഞ്ചതൊട്ടിയിലെ ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. ഇയാള്‍ കവര്‍ച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിലാണ് ഓട്ടോ ഡ്രൈവറായ രണ്ടാനച്ഛന്‍ അറസ്റ്റലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വാടക വീട്ടില്‍ വെച്ചായിരുന്നു സംഭവം. നേരത്തെയും പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം നടന്നിരുന്നു. സഹികെട്ടതോടെ പെണ്‍കുട്ടി കുമ്ബള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴിയെടുത്ത ശേഷം പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

കുമ്ബള സിഐ പ്രേംസദന്‍, എസ്‌ഐ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കാസര്‍ഗോഡ് നടന്ന എടിഎം കവര്‍ച്ചാ കേസിലെ പ്രതി കൂടിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ പീന്നീട് മഹിളാമന്ദിരത്തിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *