തിരുവനന്തപുരം: ഇന്ധന തീരുവ അടിക്കടി ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ബാങ്ക് കൊള്ളക്ക് തുല്യമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വില കൂടുമ്ബോഴൊന്നും വില കുറക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തില്ല. സംസ്ഥാനത്ത് പെട്രോള്‍^ഡീസല്‍ വിലവര്‍ദ്ധനവ് ഉണ്ടാക്കുന്നത് ഗുരുതര സാഹചര്യമാണെന്നും ഐസക് പറഞ്ഞു.
വില വര്‍ദ്ധനയുടെ സാഹചര്യത്തിലും ഇന്ധന തീരുവ ഒഴിവാക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് .
