ഭൂമിതട്ടിപ്പ് വിവാദം: പ്രതിരോധത്തിലായി സി.പി.ഐ, മുതലാക്കി സി.പി.എമ്മും

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ഭൂ​മി ത​ട്ടി​പ്പ്​ വി​വാ​ദ​ത്തി​ല്‍ പ്ര​തി​രോ​ധ​ത്തി​ലാ​യി സി.​പി.​െ​എ, വീ​ണു​കി​ട്ടി​യ ആ​യു​​ധം പ​ര​മാ​വ​ധി മു​ത​ലാ​ക്കി സി.​പി.​എ​മ്മും. ഭൂ​മി കൈ​​യേ​റ്റ​ത്തി​നെ​തി​രെ സ​ന്ധി​യി​ല്ലാ സ​മ​ര​വും കൊ​ടി​കു​ത്ത്​ സ​മ​ര​വു​മാ​യി ‘ജ​ന​പ​ക്ഷ’ പ്ര​തി​ച്ഛാ​യ സൃ​ഷ്​​ടി​ച്ച്‌​ മു​ന്നോ​ട്ട്​ പോ​കു​ക​യാ​യി​രു​ന്ന സി.​പി.​െ​എ​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്​ വ​യ​നാ​ട്ടി​ലെ ഭൂ​മി​യി​ട​പാ​ട്​ സം​ബ​ന്ധി​ച്ച്‌​ സ്വ​കാ​ര്യ ചാ​ന​ല്‍ പു​റ​ത്തു​വി​ട്ട വാ​ര്‍​ത്ത. ആ ​വാ​ര്‍​ത്ത​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ സി.​പി.​െ​എ ജി​ല്ല സെ​ക്ര​ട്ട​റി ന​ട​ത്തി​യ ശ്ര​മ​വും കൂ​ടു​ത​ല്‍ വി​വാ​ദ​ത്തി​ലേ​ക്ക്​ നീ​ങ്ങി​യ​തോ​ടെ സി.​പി.​െ​എ പ്ര​തി​രോ​ധം ഫ​ലം ക​ണ്ടി​ല്ല. അ​ഴി​മ​തി​വി​രു​ദ്ധ മു​ഖ​മെ​ന്ന്​ പൊ​തു​വി​ല്‍ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന സി.​പി.​െ​എ​യു​ടെ മ​ന്ത്രി​യെ​യും നേ​തൃ​ത്വ​ത്തെ​യും വ​രെ വി​ഷ​യം ല​ക്ഷ്യം ​െവ​ക്കു​െ​ന്ന​ന്ന്​ ​േബാ​ധ്യ​പ്പെ​ട്ട​തോ​ടെ സി.​പി.​െ​എ നേ​തൃ​ത്വ​ത്തി​ന്​ സെ​ക്ര​ട്ട​റി​യെ മാ​റ്റി നി​ര്‍​ത്തു​ന്ന​തു​ള്‍​പ്പെ​ടെ ക​ടു​ത്ത നി​ല​പാ​ടെ​ടു​​ക്കേ​ണ്ടി​യും വ​ന്നു.

എ​ന്നാ​ല്‍, മൂ​ന്നാ​റി​ലെ ഭൂ​മി കൈ​യേ​റ്റ​മു​ള്‍​പ്പെ​ടെ വി​ഷ​യ​ത്തി​ല്‍ സി.​പി.​എ​മ്മി​നെ ​പ​ല​പ്പോ​ഴും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി വ​ന്ന സി.​പി.​െ​എ​ക്കെ​തി​രെ വീ​ണു​കി​ട്ടി​യ ആ​യു​ധ​മാ​യി ഇൗ ​വി​ഷ​യ​ത്തെ ഏ​റ്റെ​ടു​ത്ത സി.​പി.​എം അ​ത്​ ശ​രി​ക്കും മു​ത​ലാ​ക്കാ​നും തീ​രു​മാ​നി​െ​ച്ച​ന്ന്​ വ്യ​ക്തം. അ​തി​നാ​ലാ​ണ്​ വാ​ര്‍​ത്ത വ​ന്ന്​ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍​ത​ന്നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇൗ​വി​ഷ​യ​ത്തി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തെ​ന്ന്​ അ​നു​മാ​നി​ക്കാം. വി​ഷ​യ​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണ​മാ​ണ്​ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ങ്കി​ലും വി​ജി​ല​ന്‍​സ്​ അ​ന്വേ​ഷ​ണം അ​വ​രെ​യും ഒ​രു പ​രി​ധി വ​രെ തൃ​പ്​​ത​രാ​ക്കി​യി​ട്ടു​ണ്ട്. ഇൗ ​വി​വാ​ദ​​ം ചാ​ന​ല്‍ കെ​ട്ടി​ച്ച​മ​ച്ചു​ണ്ടാ​ക്കി​യ​​താ​ണെ​ന്നും സ​ര്‍​ക്കാ​റി​നെ​യും സി.​പി.​െ​എ​യും ക​രി​വാ​രി​േ​ത്ത​ക്കാ​നാ​ണെ​ന്ന​നി​ല​യി​ല്‍ പ്ര​തി​രോ​ധി​ക്കാ​ന്‍ സി.​പി.​െ​എ നേ​തൃ​ത്വം ശ്ര​മി​ച്ചെ​ങ്കി​ലും അ​തു വി​ജ​യം ക​ണ്ടി​ല്ലെ​ന്ന​താ​ണ്​ മ​റ്റൊ​രു വ​സ്​​തു​ത.

റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​യ​മ​സ​ഭ​യി​ല്‍ ചാ​ന​ലി​നെ​തി​രാ​യി ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്​​തു. സി.​പി.​െ​എ ആ​സ്ഥാ​ന​മാ​യ എം.​എ​ന്‍. സ്​​മാ​ര​ക​ത്തെ​യും റ​വ​ന്യൂ​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​നെ​യും കൂ​ടി പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന ഇൗ ​ആ​രോ​പ​ണം സി.​പി.​െ​എ​ക്ക്​ ത​ല​വേ​ദ​ന സൃ​ഷ്​​ടി​െ​ച്ച​ന്ന​താ​ണ്​ മ​റ്റൊ​രു വ​സ്​​തു​ത. അ​തി​നാ​ല്‍​ത​ന്നെ മു​ഖം ര​ക്ഷി​ക്കു​ക​യെ​ന്ന ആ​ദ്യ​ഘ​ട്ട ശ്ര​മ​മെ​ന്ന​നി​ല​ക്കാ​ണ്​ ജി​ല്ല സെ​ക്ര​ട്ട​റി വി​ജ​യ​ന്‍ ചെ​റു​ക​ര​യെ ആ ​സ്ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റി​യ​ത്. എ​ന്നാ​ല്‍, സി.​പി.​എം ഇ​ടു​ക്കി ജി​ല്ല നേ​തൃ​ത്വം ഉ​ള്‍​പ്പെ​ടെ സി.​പി.​െ​എ​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​മു​ണ്ട്. ഇൗ ​ഭൂ​മി ഇ​ട​പാ​ട്​ ആ​രോ​പ​ണം മു​ന്ന​ണി​ക്കും സ​ര്‍​ക്കാ​റി​നും ദോ​ഷം ചെ​യ്​​െ​ത​ന്ന വി​ല​യി​രു​ത്ത​ല്‍ സി.​പി.​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു​മു​ണ്ട്.

സി.​പി.​െ​എ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട്​ കൂ​ടി​യാ​ലോ​ചി​ക്കാ​തെ വി​ജ​യ​ന്‍ ചെ​റു​ക​ര മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​വും യു​വ​ജ​ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചാ​ന​ല്‍ ലേ​ഖ​ക​നെ​തി​രെ ഉ​യ​ര്‍​ത്തി​യ ഭീ​ഷ​ണി​യും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പാ​ര്‍​ട്ടി​യെ​ക്കു​റി​ച്ച്‌​ അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്ന വി​ല​യി​രു​ത്ത​ല്‍ സി.​പി.​െ​എ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു​മു​ണ്ട്. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​ശ്​​ന​ത്തി​ല്‍​നി​ന്ന്​ താ​ല്‍​ക്കാ​ലി​ക​മാ​യി ത​ല​യൂ​രാ​ന്‍ നേ​തൃ​ത്വം ചി​ല പൊ​​ടി​ക്കൈ പ്ര​യോ​ഗം ന​ട​ത്തി​യി​ട്ടു​ള്ള​തും.

Leave a Reply

Your email address will not be published. Required fields are marked *