മക്കിമല ഭൂമിതട്ടിപ്പ്: വാളാട് വില്ലേജ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

കല്‍പ്പറ്റ: വയനാട് മക്കിമല ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വാളാട് സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. വില്ലേജ് ഓഫീസര്‍ രവിയെ ആണ് വയനാട് ജില്ലാ കലക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. കൈക്കൂലി വാങ്ങുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്ന് കലക്ടര്‍ പറഞ്ഞു. തന്‍റെ അധികാര പരിധിക്കു പുറത്തുള്ള ഭൂമിയിലാണ് വില്ലേജ് ഓഫീസര്‍ ഇടപെട്ടതെന്നും കലക്ടര്‍ വ്യക്തമാക്കി.

തവിഞ്ഞാല്‍ വില്ലേജിലെ മക്കിമലയില്‍ സൈനികര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത സ്ഥലം ഭൂമാഫിയ തട്ടിയെടുത്തത് വാര്‍ത്താ ചാനല്‍ പുറത്തു വിട്ടിരുന്നു. വ്യാജ രേഖകളും അധാരവുമുണ്ടാക്കി 1084 ഏക്കറാണ് ഭൂമാഫിയ കൈവശപ്പെടുത്തിയത്. പട്ടയ രേഖകള്‍ നശിപ്പിച്ചും കരം സ്വീകരിച്ചും കയ്യേറ്റക്കാര്‍ക്ക് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും കൂട്ടുനിന്നതായും ചാനല്‍ റിപ്പോര്‍ട്ടി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *