പോ​ലീ​സു​കാ​രെ മ​ര്‍​ദി​ച്ച സം​ഭ​വം: സി​എെ​ടി​യു​ക്കാ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത സി​ഐ​ക്ക് സ്ഥ​ല​മാ​റ്റം

കോ​ഴി​ക്കോ​ട്: സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സു​കാ​രെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത സി​ഐ​ക്ക് സ്ഥ​ല​മാ​റ്റം. ക​സ​ബ സി​ഐ പ്ര​മോ​ദി​നെ കാ​സ​ര്‍​ഗോ​ഡ് കു​ന്പ​ള കോ​സ്റ്റ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​ത്.

കോ​ഴി​ക്കോ​ട് പു​തി​യ സ്റ്റാ​ന്‍റി​ല്‍ ര​ണ്ട് എ​സ്‌ഐ​മാ​ര​ട​ക്കം അ​ഞ്ച് പോ​ലീ​സു​കാ​രെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. മൂ​ന്ന് കേ​സു​ക​ളി​ലാ​യി 116 പേ​ര്‍​ക്കെ​തി​രാ​യി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

സ്വ​കാ​ര്യ ബ​സി​നു​ള്ളി​ലേ​ക്ക് സി​ഐ​ടി​യു​ക്കാ​ര്‍ ച​ര​ക്ക് ക​യ​റ്റി​യ​ത് കാ​ലി​ല്‍ വീ​ണ​ത് യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന എ​സ്‌ഐ ബാ​ബു​രാ​ജ് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *