സൗദിയിലെ ആദ്യ സിനിമാ തിയറ്റര്‍ ഏപ്രില്‍ 18ന്‌

റിയാദ്: സൗദി അറേബ്യയിലെ ആദ്യ സിനിമാ തിയേറ്റര്‍ ഈ മാസം ഏപ്രില്‍ 18ന് പ്രവര്‍ത്തനം ആരംഭിക്കും. തലസ്ഥാനമായ റിയാദിലാണ് തിയറ്റര്‍ തുറക്കുക. 2023ഓടെ കൂടുതല്‍ തിയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.

തിയറ്റര്‍ നിര്‍മാണത്തിനായി അമേരിക്കന്‍ മള്‍ട്ടി സിനിമ(എഎംസി)യുമായാണ് സൗദി സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 15 നഗരങ്ങളിലായി 40ഓളം തിയറ്ററുകള്‍ തുറക്കും. 2030ഓടെ 50 മുതല്‍ 100 വരെ തിയറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാക്കും.

സൗദിയില്‍ 35 വര്‍ഷം നീണ്ടുനിന്ന സിനിമാ നിരോധനത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. 1980കളിലാണ് സൗദി സിനിമകള്‍ക്ക് സമ്ബൂര്‍ണവിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ എത്തരത്തിലുള്ള സിനിമകളാണ് തിയറ്റുകളില്‍ പ്രദര്‍ശിപ്പിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒപ്പം പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *