അപര്‍ണ ഗോപിനാഥ്, നികേഷ് റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുവീരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മഴയത്ത് തിയേറ്ററുകളിലേയ്ക്ക്. ഏപ്രില്‍ 27 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അഭിനേതാവ് സംവിധായകന് ചിത്രകാരന് എന്നീ നിലകളില്‍ പ്രശസ്തനായ സുവീരന് വളരെ വ്യത്യസ്തമായ കഥകളുമായാണ് എന്നും എത്താറുള്ളത്. അത്തരത്തില്‍ ഒരു ചിത്രം തന്നെയായിരിക്കും മഴയത്തുമെന്നാണ് റിപ്പോര്‍ട്ട്.
സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്പെല്‍ ബൗണ്ട് ഫിലിംസാണ്. തമിഴ് നടനും പുതുമുഖതാരവുമായ നികേഷിന്റെ ആദ്യ മലയാള ചിത്രമാണ് ‘മഴയത്ത്’. ബാലതാരം നന്ദന വര്‍മ്മ, മനോജ് കെ ജയന്, ശാന്തി കൃഷ്ണ, നന്ദു, രശ്മി ബോബന്, സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഗത, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.
