ദേശീയ പാതയുടെ സ്ഥലമേറ്റെടുപ്പ്; പോലീസ് മനുഷ്യത്ത രഹിതമായി പെരുമാറിയിട്ടില്ലെന്ന് ഡിജിപി

കൊച്ചി: ദേശീയ പാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വേങ്ങരയിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോയന്ന് അന്വേഷിക്കുമെന്നും ഇതിനായി ഐജിക്കു നിര്‍ദേശം നല്‍കിയെന്നും ഡിജിപി ലോക്നാഥ ബഹ്റ. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് അവിടെ മനുഷ്യത്ത രഹിതമായി പെരുമാറിയിട്ടില്ലെന്നാണ് ഇതുവരെ തനിക്ക് ലഭിച്ചിരിക്കുന്ന വിവരം.

പോലീസ് വീട്ടില്‍ കയറി ആക്രമിച്ചോയെന്നൊക്കെ പരിശോധിക്കും. അവര്‍ എന്താ ചെയ്തതെന്ന കാര്യത്തില്‍ വിശദമായി അന്വേഷണം നടത്താന്‍ ഐജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐജിയുടെ റിപ്പോര്‍ട്ട്് കിട്ടിയതിനു ശേഷം എന്താ വേണ്ടതെന്ന് നോക്കി ചെയ്യും. പോലീസ് നടപടികളുടെ ദൃശ്യങ്ങള്‍ പരിശോധിക്കും അതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണവും നടപടിയും സ്വീകരിക്കുകയെന്നും ഡിജിപി പറഞ്ഞു.

പോലീസിന്റെ ഭാഗത്തു നിന്നും എന്തു വീഴ്ചയാണ് വന്നിരിക്കുന്നതെന്ന് പരിശോധിക്കട്ടെയെന്നും പരിശോധിക്കാതെ ഒന്നും പറയാന്‍ കഴിയില്ലെന്നും ചോദ്യത്തിന് മറുപടിയായി ഡിജിപി ലോകനാഥ് ബഹ്റ പറഞ്ഞു.വേങ്ങരയിലെ സംഭവത്തിനു പിന്നില്‍ തീവ്രവാദ സാന്നിധ്യമുണ്ടോയെന്നത് സംബന്ധിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതു സംബന്ധിച്ച്‌ ലഭിച്ച വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഡിജിപി പറഞ്ഞു.കോട്ടയത്ത് നടന്ന പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സമ്മേളനത്തില്‍ ഒരു കൂട്ടം പോലീസുകാര്‍ ചുവന്ന ഷര്‍ട്ട് ധരിച്ച്‌ പങ്കെടുത്തത് തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി ഡിജിപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *