ഐപിഎല്‍: ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ മത്സരങ്ങള്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: ഐപിഎല്‍ ചെന്നൈ, ബംഗളൂരു ടീമിന്റെ ഹോം മാച്ചുകള്‍ കേരളത്തിലേക്ക് മാറ്റിയേക്കും. ചെന്നൈയില്‍ ഐപിഎല്‍ മത്സരം നടത്തരുതെന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മത്സരം മാറ്റുന്നത് സംബന്ധിച്ച്‌ ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അഭിപ്രായം തേടിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നല്‍കാമെന്ന് മറുപടി നല്‍കിയിട്ടുണ്ട്.

കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. തമിഴ് സിനിമാ മേഖലയും പിന്തുണ അറിയിച്ചിട്ടുണ്ട്.

ഏപ്രില്‍ 10ന് ചെന്നൈയില്‍ നടക്കുന്ന മല്‍സരം ബഹിഷ്‌കരിച്ച്‌ പ്രതിഷേധം രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്.

രണ്ടു വര്‍ഷത്തെ വിലക്കിനുശേഷമാണു ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലിലേക്കു തിരിച്ചുവരുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ടീമിന്റെ ആദ്യ ഹോം മല്‍സരം.

Leave a Reply

Your email address will not be published. Required fields are marked *