മലപ്പുറം: മലപ്പുറത്ത് ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റേണ്ടന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സമരം നടത്തുന്നത് ചിലരുടെ മാത്രം താല്‍പ്പര്യത്തിന് വേണ്ടിയാണ്. അവര്‍ക്കായി അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്നും കണ്ണന്താനം പറഞ്ഞു. റോഡ് നിര്‍മ്മാണം പോലുള്ള പദ്ധതികള്‍ പ്രദേശവാസികളെ കൂടി വിശ്വാസത്തിലെടുത്ത് നടപ്പിലാക്കണം. വികസനം നടപ്പാക്കുമ്ബോള്‍ പരിസ്ഥിതിയേയഒം കണക്കിലെടുക്കണം റോഡിനായി അലൈന്‍മെന്റ് തയ്യാറാക്കിയാല്‍ അത് നടപ്പിലാക്കണം. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അതിന് തടസമാകരുതെന്നും കണ്ണന്താനം പറഞ്ഞു.
കഴിഞ്ഞ ദിവസം കോട്ടയ്ക്കലിനും കാലിക്കട്ട് സര്‍വകാലാശാലയ്ക്കുമിടയില്‍ ദേശീയ പാതയുടെ സ്ഥലമേറ്റെടുപ്പിനെതിരായ പ്രതിഷേധം അക്രമാസക്തമായിരുന്നു. സമരക്കാരും പോലീസും പരസ്പരം കല്ലെറിഞ്ഞു. പോലീസ് നടപടിയില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് പരുക്കേറ്റു. അലൈന്‍മെന്റ് മാറ്റം പഞ്ചായത്തിന്റെ അറിവോടെയാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ സമരക്കാര്‍ ഉയരുന്നുണ്ട്. ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണിനേയും ചേലമ്ബ്ര പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷിനേയും തടയാന്‍ സമരക്കാര്‍ ശ്രമിച്ചു.
